കൊച്ചി : അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് വേണ്ടിയുള്ള കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി അറിയിച്ച് ഫിഫ സംഘം. സ്റ്റേഡിയങ്ങളുടെ പണികൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും, അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിലെ പരിചയക്കുറവാണ് ഇതിനു കാരണമെന്നും ഫിഫ സംഘം പറഞ്ഞു. അതിനാൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് മെയ് 15 വരെ സമയം സംഘം നീട്ടി നൽകി. കലൂർ അന്താരാഷ്ട സ്റ്റേഡിയമടക്കം നാല് സ്റ്റേഡിയങ്ങളിലാണ് ഫിഫ സംഘം ഇന്ന് പരിശോധന നടത്തിയത്.
Post Your Comments