റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ഹോണ്ട. ക്രൂസര്‍ സെഗ്മെന്റിലേയ്ക്ക് പുതിയ ബൈക്കുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ടയുമെത്തുന്നു. 350സിസി മുതല്‍ 500 സിസി ശ്രേണിയിലുള്ള ബൈക്കുകളായിരിക്കും കമ്പനി പുറത്തിറക്കുക. ഇതിനായി ജപ്പാന്, തായ്ലാന്ഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനേയറുമാരെ ഉള്‍പ്പെടുത്തി ബൈക്ക് വികസിപ്പിക്കുന്നതിനായുള്ള ടീം രൂപീകരിച്ചെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍ രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള റിബല്‍ 300ന്റെ ഡിസൈനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബൈക്ക് നിര്‍മിക്കുക.
പുതിയ ബൈക്കിനെ ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നും സൂചനയുണ്ട്. ക്ലാസിക്ക് ലുക്കിലുള്ളൊരു ക്രൂസര്‍ ബൈക്ക് നിര്‍മിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ മികച്ച വില്‍പ്പനയുള്ള ക്ലാസിക്ക് 350 ബൈക്കിനോടാണ് പുതിയ ബൈക്ക് മത്സരിക്കുക. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള അഞ്ചു ബൈക്കുകളിലൊന്ന് ക്ലാസിക്ക് 350
ജപ്പാനില്‍ ഇരുചക്ര വിപണിയുടെ വളര്‍ച്ച നിരക്ക് കുറഞ്ഞതിനാൽ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അതിനോടപ്പം തന്നെ കഴിഞ്ഞ കുറച്ചു നാളില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടിയ വളര്‍ച്ചയും കമ്പനി വിലയിരുത്തും.
Post Your Comments