KeralaNews

ഇന്ന് പുറ്റിങ്ങലിൽ മീന ഭരണി മഹോത്സവത്തിന് കൊടിയേറ്റം- ദുരന്തത്തിന്റെ ഓർമ്മകൾ ആരുടേയും കരളലിയിക്കുന്നത്

 

കൊല്ലം: പറവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്ന് മീന ഭരണി കൊടിയേറ്റം.  മീന ഭരണി ഉത്സവത്തിന് ഇന്ന് വൈകീട്ട് ഏഴിന് കൊടിയേറും.കേരളത്തെ നടുക്കിയ ദുരന്തത്തിന്റെ ഓർമകളുടെ മുറിവ് കരിഞ്ഞു തുടങ്ങുന്നതേയുള്ളൂ.കഴിഞ്ഞ വർഷത്തെ ആ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും ഉപേക്ഷിച്ചാണ് ഇത്തവണത്തെ ഉല്‍സവം.രാജ്യം കണ്ട വന്‍ ദുരന്തത്തിനു ശേഷം ഒരാണ്ട് പിന്നിടുമ്പോൾ ഉത്സവമെങ്കിലും വിങ്ങുന്ന ഓർമ്മകൾ കൂടിയാണ്.അതുകൊണ്ടു തന്നെ ഉത്സവം വെറും ചടങ്ങിന് മാത്രമായാണ് ഇത്തവണ ക്ഷേത്ര ഭാരവാഹികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

വെടിക്കെട്ടോ, കച്ചവടക്കാരോ, നേടും കുതിര എടുപ്പോ ഇല്ലാതെ കലാപരിപാടികളൊ, അലങ്കാര ദീപങ്ങളൊ, ഇല്ലാതെ ഒരു ഉത്സവം.വന്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പേറുന്നവര്‍ക്കെന്താഘോഷം. ദുരന്ത സ്മരണയുടെ കരിനിഴൽ വീഴ്ത്തിയ മുഖങ്ങൾ. സ്വന്തക്കാരെ നഷ്ടപ്പെട്ടതിന്റെ ഓർമ്മയിൽ കഴയുന്നവർക്കു ഇത് ആഘോഷമല്ല ഓർമ്മപ്പെടുത്തലാണ്.കഴിഞ്ഞ വര്‍ഷം എപ്രില്‍ 10 ന് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 112 ജീവനുകളാണ് നഷ്ടമായത്.മൂന്നൂറിലധികം പേര്‍ ദുരന്തത്തിന്‍റെ ആഘാതവുമായി ഇന്നും ജീവിക്കുന്നു. ഈമാസം 30 വരെ നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button