പുരാണകഥ മുതൽ വൈകാരിക ഇമോജികൾ വരെ ഫോണിൽ പുതുതായി എത്തുമെന്നാണ് അറിയുന്നത്. ഇമോജിപീഡിയ ഈ 69 ഇമോജികളുടെയും ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗന്ധർവൻമാർ, മുലയൂട്ടുന്ന അമ്മമാർ എന്നിങ്ങനെ വ്യത്യസ്തയിനം ഇമോജികൾ ഈ വർഷത്തോടെ ഫോണിലേക്ക് എത്തും. പുതിയ ഇമോജികൾ എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഒരു വീഡിയോ ഇമോജിപീഡിയ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മാറ്റം വന്നേക്കുമെന്നാണ് റിപ്പോർട്ട്.
മിത്തുകളിൽ പറയപ്പെടുന്ന ഒത്തിരികഥാപാത്രങ്ങൾ ഇമോജികളായി ഫോണിൽ എത്തുമെന്നാണ് റിപ്പോർട്ട്. ബിസ്‌കറ്റ്, തേങ്ങ, ബ്രോക്കോളി, സാൻഡ്‌വിച്ച് തുടങ്ങിയ പുതിയ ഫുഡ് ഇമോജികളും ഇതിൽ ഇടം നേടിയിട്ടുണ്ട്. ഒരൽപം ഗൗരവക്കാരായ ഇമോജികളും പുതിയ കൂട്ടത്തിലുണ്ടാകും.
Post Your Comments