KeralaNews

മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം പ്രതികളുടെ മൊഴി പുറത്ത്

കാസർഗോഡ് : മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം പ്രതികളുടെ മൊഴി പുറത്ത് . കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണ് മദ്രസാ അദ്ധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയ പ്രതികളിൽ ഒരാളായ അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി റിയാസിനെ വെട്ടികൊലപ്പെടുത്തിയത്.

മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്‌നത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റെന്നും, മര്‍ദ്ദനത്തിനിടെ ഒരാളുടെ പല്ല് കൊഴിഞ്ഞെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നു. ഇതിന് പ്രതികാരം ചെയാനിറങ്ങിയപ്പോളാണ് യാസ് മൗലവിയെ പ്രതികൾ വെട്ടികൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button