തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. കുറവുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സ്‌ത്രീസുരക്ഷ സംബന്ധിച്ച് സമീപകാലത്തുണ്ടായ സംഭവങ്ങളും കുട്ടികള്‍ പീഢനത്തിനിരയായതുമൊക്കെ സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി തിരുവനന്തപുരത്താരംഭിച്ച സെക്രട്ടേറിയറ്റ് യോഗത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്. സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ സമർപ്പിച്ചു. അതേസമയം മലപ്പുറം ഉപതെരഞ്ഞെടുപ്പും താനൂര്‍ കലാപവും ചര്‍ച്ചയായ സെക്രട്ടേറിയറ്റ് യോഗത്തില്‍ ബന്ധു നിയമനത്തില്‍ ഇപി ജയരാജനെതിരായ നടപടി ചര്‍ച്ചയായതായാണ് സൂചന.
Post Your Comments