IndiaNews

കാർഷിക വായ്‌പ എഴുതിത്തള്ളുന്നതിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: കാർഷിക വായ്‌പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി. കാർഷിക വായ്‌പകൾ കേന്ദ്രസർക്കാർ എഴുതി തള്ളില്ലെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു. അതേസമയം, തങ്ങളുടെ വിഭശേഷി ഉപയോഗിച്ച് സംസ്ഥാനങ്ങൾക്ക് വായ്പകൾ എഴുതിത്തള്ളാമെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഏതെങ്കിലും സംസ്ഥാനങ്ങളോട് വിവേചനം കാണിക്കില്ലെന്നും അരുൺ ജെയ്‌റ്റിലി രാജ്യസഭയിൽ പറഞ്ഞു. സർക്കാർ ഉത്തർപ്രദേശിലെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി രാധാമോഹൻ സിങ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തെല്ലായിടത്തും കാർഷികവായ്പ്പകൾ എഴുതിത്തള്ളണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button