തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ഇന്ന് മുതൽ നിയന്ത്രണം. തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയിൽ നടന്നുവരുന്ന പാത ഇരട്ടിപ്പിക്കൽ മൂലമാണ് കോട്ടയം വഴി കടന്നുപോകുന്ന കൂടുതൽ ട്രെയിനുകൾക്കു ഇന്നു മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
തിരുവനന്തപുരത്തുനിന്നു രാത്രി 8.40 ന് പുറപ്പെടുന്ന തിരുവനന്തപുരം – മംഗലൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 16347) 24 മുതൽ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. നാളത്തെ വെരാവൽ – തിരുവനന്തപുരം എക്സ്പ്രസും 25 ലെ ഗാന്ധിധാം – നാഗർകോവിൽ എക്സ്പ്രസും കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും.
നിലവിലുള്ള പാതയുമായി പുതിയ പാത ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ജോലികൾ നടത്തുന്ന 28 ന് കൂടുതൽ നിയന്ത്രണങ്ങളുണ്ടായിരിക്കും.
Post Your Comments