പിണറായി- കുഞ്ഞാലിക്കുട്ടി രഹസ്യകൂടിക്കാഴ്ചയുടെ തെളിവുകള്‍ പുറത്തുവിട്ട് ബി.ജെ.പി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കവെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണനാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. പൊതു ചടങ്ങിന് പകരം വ്യവസായ പ്രമുഖനായ അഷ്റഫിന്റെ വീട്ടിൽ വെച്ച് രഹസ്യ കൂടി കാഴ്ച്ചയാണ് നടന്നത്. വീട്ടില്‍ പോയിട്ടില്ലെന്ന് ഇരുവരും പറഞ്ഞാല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും രാധാകൃഷ്ണന് പറഞ്ഞു.
ഈ മാസം 18ാം തിയതി വളാഞ്ചേരിയിലെ പ്രമുഖനായ വ്യവസായിയുടെ വീട്ടില്‍ കുഞ്ഞാലിക്കുട്ടിയും പിണറായിയും രഹസ്യകൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നാണ് ബിജെപിയുടെ ആദ്യം മുതലേയുള്ള ആരോപണം. മുസ്ലിം ലീഗുകാരനായ മറ്റൊരു വ്യവസായ പ്രമുഖനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും, ഇവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പരിഗണനയിലുണ്ടായിരുന്ന പേരുകള്‍ മറികടന്ന് സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ആരോപണവുമായി രംഗത്ത് വന്നിരുന്നു.
Post Your Comments