BusinessAutomobile

ഇന്ത്യൻ നിരത്തുകൾക്ക് കരുത്ത് പകരാൻ മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോംപാസ് എത്തുന്നു

വാഹന പ്രേമികൾക്ക് കരുത്തു പകർന്ന നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ജീപ്പ് എസ് യു വി കോംപാസ് അടുത്ത മാസം ഏപ്രില്‍ 12-ന് പുറത്തിറങ്ങുമെന്ന് ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമെബൈല്‍സ് ഔദ്യോഗിമായി അറിയിച്ചു. ശക്തമായ മത്സരം നടക്കുന്ന എസ്.യു.വി ശ്രേണിയില്‍ ജീപ്പ് ലേബലില്‍ വിപണി കൈയടക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി കോംപാസിനെ പുറത്തിറക്കുന്നത്. 75 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ നിര്‍മാതാക്കളായ യഥാര്‍ഥ ജീപ്പ് വാഹനങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നെങ്കിലും തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹന പ്രേമികള്‍ക്കും ഒരുപോലെ നിരാശയേകി. ആദ്യ ഘട്ടത്തില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്‌ ഇറക്കുമതി ചെയ്ത് ഇന്ത്യയിലെത്തിച്ച ജീപ്പ് റാങ്ക്ളര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് ചെറോക്കി സമ്മിറ്റ്, ഗ്രാന്റ് ചെറോക്കി എസ്‌ആര്‍ടി എന്നീ മോഡലുകള്‍ക്ക് 71 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയായിരുന്നു വിപണി വില.

Projeto 551 JEEP

ഇതിനാൽ വില കുറയ്ക്കാതെ ഇന്ത്യയില്‍ പിടിച്ച്  നില്‍ക്കാന്‍  സാധിക്കില്ലെന്ന തിരിച്ചറിവിലായിരിക്കണം ഇന്ത്യയില്‍ തന്നെ നിര്‍മാണം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഫിയറ്റ്-ടാറ്റ സംയുക്ത സംരംഭത്തിലുള്ള മഹാരാഷ്ട്രയിലെ നിര്‍മാണ ശാലയിലാണ് ഇപ്പോൾ കോംപാസിന്റെ നിര്‍മാണം. ഇന്ത്യന്‍ വിപണിക്ക് പുറമേ നിരവിധ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമിത കോംപാസ് കയറ്റി അയക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. റെനഗേഡ് പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പ്പം മാറ്റത്തോടെയാണ് കോംപസ് എത്തുന്നത്. എന്നാല്‍ റെനഗേഡിനെക്കാള്‍ 4.4 മീറ്റര്‍ വലുപ്പം കൂടുതലുണ്ട് . കൂടാതെ ഗ്രാന്റ് ചെറോക്കിയുമായി രൂപ സാദൃശ്യവുമുണ്ട്. എഴുപതിലേറെ സുരക്ഷസംവിധാനങ്ങളാണ് കോംപാസിന്റെ പ്രധാന പ്രത്യേകതകൾ. എന്നാൽ ഇവയിൽ ചിലത് ഇന്ത്യയിൽ ലഭ്യമാകാത്തത്  പോരായ്മായാണ്2017-Jeep-Compass-Trailhawk-front-angle-images-720x481

റഡാര്‍ ഫ്രീക്വന്‍സിയുടെ അപര്യാപ്തത കാരണം അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലാന്‍ കീപ്പ് അസിസ്റ്റ് എന്നിവ ഇന്ത്യന്‍ മോഡലില്‍ ലഭിക്കില്ല. 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ പതിപ്പുകളില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓപ്ഷണലായി 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും കോംപാസ് ലഭ്യമാകും. പെട്രോള്‍ പതിപ്പ് 140 ബിഎച്ച്‌പി കരുത്തും ഡീസല്‍ പതിപ്പ് 170 ബിഎച്ച്‌പി കരുത്തും നല്‍കും. C-SUV എന്ന് നിര്‍മാണ ഘട്ടത്തില്‍ കമ്ബനി നല്‍കിയ വിശേഷണത്തിൽ വിദേശ വിപണിയില്‍ കരുത്തനായി മുന്നേറുന്ന കോംപാസിന്റെ സ്ഥാനം റെനഗേഡിനും ചെറോക്കിക്കും ഇടയിലായിരിക്കും. ബ്രസീല്‍, ചൈന, മെക്സിക്കോ എന്നിവിടങ്ങളില്‍ പുതുതലമുറ കോംപാസ് നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും RHD കോംപാസ് നിര്‍മാണത്തില്‍ ഇന്ത്യ ജീപ്പിന്റെ ഗ്ലോബല്‍ ഹബ്ബാക്കി മാറും.

2017-Jeep-Compass-Interior

ഇന്ത്യയിലെത്തുന്ന കോമ്പസ്സിന്റെ വില ജീപ്പ് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രാദേശികാടിസ്ഥാനത്തില്‍ നിര്‍മിച്ചതിനാല്‍ ഏകദേശം 20-25 ലക്ഷത്തിനുള്ളിലായിരിക്കും വില. ബി.എം.ഡബ്യൂ X 1, ഔഡി Q 3, ടെയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട സിആര്‍-വി, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവരായിരിക്കും ഇന്ത്യൻ നിറത്തിൽ കോംപാസ്സിന്റെ മുഖ്യ എതിരാളികൾ.

2017-Jeep-Compass-Rear-Three-Quarter

shortlink

Related Articles

Post Your Comments

Related Articles


Back to top button