ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു ടി.വി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിയമോപദേശം. മന്ത്രിയായാലും ടി.വി പരിപാടികളില്‍ പങ്കെടുക്കുമെന്ന് സിദ്ദു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അറിയിച്ചിരുന്നു. തുടർന്ന് അമരീന്ദർ സിങ് നിയമോപദേശം തേടിയതിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാര്‍ അവരുടെ സ്വാകാര്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ നിയോപദേശം നൽകുകയായിരുന്നു.
മാസത്തില്‍ നാലു ദിവസം രാത്രി ഏഴു മണിമുതല്‍ രാവിലെ ആറു മണിവരെ ടി.വി പരിപാടിയില്‍ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് നവജോത് സിങ് സിദ്ദു പ്രതികരിച്ചിരുന്നു. രാത്രി ആറു മണിക്ക് ശേഷം താനെന്ത് ചെയ്യുന്നുവെന്നത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments