കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി ഈ ബാലന്. ഒരു മലയാളി പയ്യനാണ് ഈ ഖ്യാതി നേടിയത്. ഡിഎൻഎ പരിശോധനയിലൂടെ കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച 16 കാരിയുടെ കുട്ടിയുടെ അച്ഛൻ ഈ പന്ത്രണ്ടുകാരൻ തന്നെയെന്ന് വ്യക്തമായി. ഇതോടെയാണ് ഈ പയ്യനെ തേടി ബഹുമതി എത്തുന്നത്. പക്ഷെ 16 കാരി പ്രസവിച്ചതിനാൽ ഇത് ബാല പീഡനമാണ്. അതുകൊണ്ട് തന്നെ പോസ്കോ നിയമ പ്രകാരം ഇത് കുറ്റവുമാണ്. അതുകൊണ്ട് ഈ സംഭവത്തിൽ പോലീസ് കേസ് എടുക്കേണ്ടതുമുണ്ട്.
എന്നാൽ ഇവിടെ ആര് ആരെ പീഡിപ്പിച്ചുവെന്നത് പോലീസിനെ കുഴയ്പ്പിക്കുകയാണ്. പെൺകുട്ടിയെ പയ്യനാണോ പയ്യനെ പെൺകുട്ടിയാണോ പീഡിപ്പിച്ചതെന്ന് സംശയം നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ പോക്സോ കേസ് എടുക്കാനും കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് പ്രസവിച്ച ചോരക്കുഞ്ഞിന്റെ പിതൃത്വത്തിൽ തീരുമാനമായത്. ഏറെ കുട്ടിക്കാലത്ത് തന്നെ കുഞ്ഞുണ്ടാകാൻ തക്ക പ്രായം ആർജ്ജിക്കുന്ന ആരോഗ്യാവസ്ഥയാണ് കുട്ടിക്കുള്ളതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തിരിച്ചറിയുന്നു.
എന്നാൽ പന്ത്രണ്ടാം വയസ്സിൽ അച്ഛനാകുകയെന്നത് കേട്ട് കേൾവിയില്ലാത്തതുമാണെന്ന് ഡോക്ടർമാർ പറയുന്നു. പിതൃത്വ പരിശോധനയ്ക്കായി പതിനെട്ട് ദിവസം പ്രായമുള്ള കുട്ടിയുടെ രക്ത സാമ്പിളുകളാണ് ഡോക്ടർമാർ ശേഖരിച്ചത്. ഇതുപയോഗിച്ചുള്ള പരിശോധനയിലാണ് പിതൃത്വം ഉറപ്പിച്ചത്. പെൺകുട്ടിക്ക് പതിനാറ് വയസ്സുമാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ നിയമപരമായി കേരളാ പോലീസിന് ഈ കേസ് കൈമാറുകയാണ്. കൊച്ചിയിലെ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചതുമായി ബന്ധപ്പെട്ട് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴിയിൽ നിറയെ വൈരുദ്ധ്യമായിരുന്നു. ഇതിനിടെയാണ് പന്ത്രണ്ട് വയസ്സുകാരന്റെ കഥ പുറത്തുവന്നത്.
എന്നാൽ അപ്പോഴും പോലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചില്ല. യഥാർത്ഥ പീഡനകനെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിട്ടാണ് ഇതിനെ കരുതിയത്. തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിൽ പന്ത്രണ്ടുകാരനാണ് അച്ഛനെന്ന് തെളിഞ്ഞതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തില്ല. എന്നാൽ ഏതു തരത്തിൽ കേസ് എടുക്കണമെന്നതാണ് പ്രശ്നം. പയ്യനെ പെൺകുട്ടി പീഡിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പെൺകുട്ടിയെക്കാൾ നാല് വയസ് പയ്യന് കുറവാണെന്നതാണ് ഇതിന് കാരണം. കേസിൽ പയ്യനേയോ പെൺകുട്ടിയേയോ ശിക്ഷിക്കാനും സാധ്യത കുറവാണ്. ഇരുവർക്കും പ്രായപൂർത്തിയാകാത്തതാണ് ഇതിന് കാരണം.
Post Your Comments