ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ യോഗി ആദിത്യനാഥ് പല കര്‍ശന നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇനി ഉദ്യോഗസ്ഥര്‍ക്ക് പാന്‍മസാല കഴിക്കാന്‍ പാടില്ല. ജോലി സമയത്ത് പാന്‍മസാല കഴിക്കരുതെന്നാണ് പറയുന്നത്.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് അനക്സ് മന്ദിരമായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഭവന് സന്ദര്‍ശിച്ച മുഖ്യമന്ത്രി അവിടെ കറപിടിച്ച ചുവരുകള്‍ കാണുകയായിരുന്നു. തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അനക്സ് കെട്ടിടത്തില്‍ ഉദ്യോഗസ്ഥര്‍ ചുവരുകള്‍ മുറുക്കാന്‍ ചവച്ച് തുപ്പി വൃത്തികേടാക്കിയിരിക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ കശാപ്പുശാലകളും അടച്ചുപൂട്ടാന്‍ കര്‍മപദ്ധതി തയ്യാറാക്കാന്‍ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പശുക്കടത്ത് തടയാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും പൂവാലശല്യം തടയാനും ആന്റി റോമിയോ സ്ക്വാഡും സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി.
Post Your Comments