മേട്ടുപാളയം ; ജാമ്യം കിട്ടാൻവേണ്ടി പ്രതിയോട് അപൂർവ്വമായൊരു സവിശേഷ നിർദ്ദേശം നൽകി കോടതി. വനം വകുപ്പ് കാട്ടിൽ സ്ഥാപിച്ച വെള്ളത്തൊട്ടികളിൽ വെള്ളമെത്തിച്ചാൽ ജാമ്യം നൽകാമെന്ന് കോടതി. മാൻ വേട്ട കേസിലെ പ്രതി വേട്ടയാടിയ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വെള്ളതൊട്ടികളിൽ ഒരു മാസം മുഴുവൻ വന്യ ജീവികൾക്ക് എത്തിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. മേട്ടുപാളയത്തിന് സമീപമുള്ള അന്നൂർ സ്വദേശി ശെൽവരാജിനാണ് ജെ എം കോടതി ജഡ്‌ജി സുരേഷ്‌കുമാർ ഈ ശിക്ഷ നൽകിയത്.
ഫെബ്രുവരി 20ന് ശിരുമുകൈ വനം റേഞ്ചിൽ മോട്ടോർ സൈക്കിളിൽ മാനിറച്ചിയുമായി എത്തിയപ്പോളാണ് പ്രതി പിടിയിലായത്. വനത്തോട് ചേർന്ന വീട്ടിൽ താമസിച്ച് സ്ഥിരമായി വന മൃഗവേട്ട നടത്തി ഇറച്ചി വിൽപ്പന നടത്തുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു
Post Your Comments