![](/wp-content/uploads/2017/03/maxresdefault2.jpg)
ന്യൂഡല്‍ഹി: മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവു ലഭിക്കാൻ മാനദണ്ഡങ്ങൾ റെയിൽവേ മന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ വിവര ശേഖരണം നടത്താന്‍ റെയില്‍വേ മുന്‍കൈയെടുക്കുകയാണെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ പറഞ്ഞു.
ടിക്കറ്റ് ബുക്കിങ് സമയത്ത് നല്‍കുന്ന വിവരങ്ങള്‍ വഴി മുതിര്‍ന്ന പൗരന്മാരുടെ ഒരു ഡേറ്റാ ബേസ് ഉണ്ടാക്കുകയാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഈ വര്‍ഷം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ വഴി ലഭിക്കേണ്ട യാത്രാ ഇളവ് നഷ്ടമാകാതിരിക്കാന്‍ അത് സഹായിക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. റെയില്‍വേ കറൻസി രഹിത ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം കറൻസി രഹിത ടിക്കറ്റ് ബുക്കിങ് കൊണ്ടുവരുക എന്നതാണ് എന്നാല്‍ അടിയന്തരമായ പ്രാധാന്യം നോട്ടിടപാടുകള്‍ കുറയ്ക്കുക എന്നതാണെന്നും സുരേഷ് പ്രഭു പറഞ്ഞു.
Post Your Comments