ന്യൂഡല്‍ഹി: അയോദ്ധ്യയിലെ പ്രശ്‌നം പരിഹരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പരിഹാരവുമായി രംഗത്ത്. ശ്രീരാമന്റെ ജന്മ സ്ഥലമായ അയോദ്ധ്യയില്‍ ക്ഷേത്രമാണ് നിര്‍മ്മിക്കേണ്ടത്. സരയു നദിക്ക് മറുകരയില്‍ മുസ്ലീം പള്ളി നിര്‍മ്മിക്കുന്നതാണ് ഉചിതമെന്നും സ്വാമി പറയുന്നു.
ശ്രീരാമ ജന്മഭൂമി പൂര്‍ണ്ണമായും ക്ഷേത്ര നിര്‍മ്മാണത്തിന് നീക്കിവെയ്ക്കണമെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ അഭിപ്രായം. സൗദി അറേബ്യയിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും പള്ളി നിസ്‌ക്കാര പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനുള്ള ഇടമാണ്. ഇവിടെ ഒരു പള്ളിയെ സ്ഥിരമായി ആശ്രയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതാണ് പതിവ്.
ഇത് ഇന്ത്യയിലും പിന്തുടരണമെന്നും രാമ ജന്മസ്ഥലം മാറ്റുവാന്‍ സാധിക്കുകയില്ലെന്നും സ്വാമി പറയുന്നു. അതേസമയം, പള്ളി എവിടെ വേണമെങ്കിലും നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്നും സ്വാമി പറഞ്ഞു. അയോദ്ധ്യ കേസ് പരിഹരിക്കുന്നതിന് ഉചിതമായ മധ്യസ്ഥനെ തനിക്ക് നിര്‍ദേശിക്കുവാന്‍ സാധിക്കുമെന്നും കേസില്‍ ഉചിതമായ നടപടി മാര്‍ച്ച് 31നുള്ളില്‍ ഉപകോടതി സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി.
Post Your Comments