IndiaNews

വധശിക്ഷ നിർത്തലാക്കാൻ ശുപാർശയുമായി നിയമ കമ്മീഷന്‍: തീവ്രവാദ കേസുകൾക്ക് ഇളവില്ല

ന്യുഡല്‍ഹി: വധശിക്ഷ നിര്‍ത്തലാക്കുന്നതിനെ പിന്തുണച്ച് കേന്ദ്ര നിയമ കമ്മീഷന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളൊഴികെ മറ്റു കുറ്റ കൃത്യങ്ങള്‍ക്ക് ഇനി വധശിക്ഷ നല്‍കരുതെന്നുള്ള കമ്മീഷന്റെ ശുപാർശ കേന്ദ്ര മന്ത്രി ഹന്‍സ് രാജ് അഹിര്‍ രാജ്യസഭയില്‍ പ്രഖ്യാപിക്കുകയായിരുന്നു. 262 പേജുള്ള റിപ്പോര്‍ട്ടാണ് നിയമ കമ്മീഷന്‍ സമര്‍പ്പിച്ചത്.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ ഇളവ് നല്‍കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നില്ല, ജീവപര്യന്തം അവരുടെ ലക്ഷ്യങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നില്ല എന്നാണ് കമ്മീഷൻ കാരണമായി വ്യക്തമാക്കിയത്. കമ്മീഷന്‍ ശുപാര്‍ശ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൈമാറി. ക്രിമിനല്‍ നിയമവും ക്രിമിനല്‍ നടപടിക്രമവും കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button