KeralaNews

കേരള ധനമന്ത്രിക്ക് ഒരു മദ്യപാനി അയച്ച കത്ത് വൈറലാകുന്നു; കത്തിന്റെ ഉള്ളടക്കം ഏറെ പ്രസക്തമായത്‌

 

തിരുവനന്തയൂരം: ധനമന്ത്രി തോമസ് ഐസക്കിന് ഒരു മദ്യപാനിയുടെ കത്ത് വൈറൽ ആകുന്നു.താൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നും തരക്കേടില്ലാത്ത മദ്യപാനിയാണെന്നും ആമുഖമായി പറയുന്ന കത്തിൽ മദ്യത്തിന്റെ വില കൂട്ടുന്നതിനെതിരെ വിമർശനം ഉണ്ട്. “2014 മുതൽ മദ്യത്തിന് 5 % നികുതി ഈടാക്കുന്നത് ആ തുക കൊണ്ട് മദ്യ നിർമ്മാർജ്ജനം നടത്താനുള്ള പദ്ധതിക്കാണെന്നാണ്. എന്നാൽ ഓരോ ഭരണത്തിലും നികുതി കൂടി 10 ,000 കോടി രൂപയുടെ അധിക ലാഭം ഉണ്ടാക്കുന്നതല്ലാതെ മദ്യ നിർമ്മാർജ്ജനത്തിനായി ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല.ലഹരി നിരോധനമില്ല നിർമ്മാർജ്ജനമാണ് ആവശ്യം.”

“തങ്ങൾ ജയിച്ചാൽ വൻതോതിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തും നിരോധനത്തിന് കൂട്ട് നിൽക്കില്ല എന്നൊക്കെ പറഞ്ഞു അധികാരത്തിലെത്തിയവർ ഇപ്പോൾ മിണ്ടുന്നുമില്ല, പ്രതിപക്ഷം ഇതിനെതിരെ ഒന്നും പറയുന്നുമില്ല.തുമ്മിയാൽ ചാനൽ ചർച്ച നടത്തുന്നവർ പോലും ഇതൊന്നും ചോദിക്കുന്നില്ല.ഇതൊക്കെ ആരെങ്കിലും ചോദ്യം ചെയ്യണം,ലഹരി വിരുദ്ധ പ്രചാരണത്തിനായി വിമുക്തി എന്ന ഒരു വകുപ്പ് ഉണ്ടാക്കിയെങ്കിലും അതിൽ ഒരു പ്രവർത്തനവും നടക്കുന്നുമില്ല അതിലേക്കായി അഞ്ചു പൈസ നൽകുന്നുമില്ല എന്നാണ് ഞങ്ങൾ അറിഞ്ഞത്. ദുശീലമായാലും ഞങ്ങൾ മദ്യപാനികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ ? “ഇങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button