തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പുകളുടെ പട്ടിക വിജിലന്‍സ് പുറത്തുവിട്ടു. സര്‍വേ നടത്തിയാണ് അഴിമതി വകുപ്പുകളെ കണ്ടെത്തിയത്.
61 വകുപ്പുകളില്‍ സര്‍വേ നടത്തിയാണ് അഴിമതി പട്ടിക തയാറാക്കിയത്. വിജിലന്‍സ് സര്‍വേ അനുസരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിലാണ് ഏറ്റവും അധികം അഴിമതി നടക്കുന്നത്. റവന്യു വകുപ്പിനാണ് അഴിമതിയില്‍ രണ്ടാം സ്ഥാനം. പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകള്‍ അഴിമതിയില്‍ തൊട്ടുപിന്നിലുണ്ട്. എക്സൈസ്, വാണിജ്യ നികുതി, മൈനിംഗ് വകുപ്പുകള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.
സര്‍വേ ഫലങ്ങള്‍ വിജിലന്‍സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments