KeralaLatest News

പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ വൻ അഴിമതി : വിജിലൻസിന്റെ കണ്ടെത്തലിങ്ങനെ

കൊച്ചി : എറണാകുളം പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ വൻ അഴിമതിയെന്ന് വിജിലൻസ് റിപ്പോര്‍ട്ട്. കരാറുകാരനുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചു. അമിത ലാഭമുണ്ടാക്കാൻ പാലത്തിന്റെ രൂപകല്പന മാറ്റി. നിലവാരമില്ലാത്ത സിമെന്റ് ഉപയോഗിച്ചു. ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപെട്ടു കിറ്റ്‌കോ, റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഉദ്യോഗസ്ഥരെയും,കരാറുകാരെയും പ്രതികളാക്കി കേസ് എടുത്തു. മുവാറ്റുപുഴ കോടതിയിൽ നാളെ എഫ്ഐആർ സമർപ്പിക്കും.

പ്രാഥമികാന്വേഷണത്തിൽ നിർമാണത്തിൽ ക്രമക്കേട് നടന്നതായി വ്യക്തമായിരുന്നു. പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്‍റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് കണ്ടെത്താൻ സാധിച്ചു. കൂടാതെ പാലം പണി നടത്തിയ ആർഡിഎസ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലിന്‍റെ അടക്കം മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button