NewsIndia

രണ്ടു വർഷത്തിനിടെ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്ക് കേന്ദ്ര സർക്കാർ ലോകസഭയെ അറിയിച്ചു

 

ന്യൂഡൽഹി : രണ്ടു വർഷത്തിനുള്ളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കു കേന്ദ്ര സർക്കാർ ലോകസഭയിൽ അറിയിച്ചു.21,454 കോടിയുടെ കള്ളപ്പണമാണ് 2014 – 16 കാലയളവിൽ ആദായ നികുതി വകുപ്പ് 992 പേരിൽ നിന്നായി കണ്ടെത്തിയത്.ഒപ്പം 1,474 കോടിയുടെ സ്വർണവും കണ്ടെത്തിയിരുന്നു.2220 പേരുടെ പിഴയടയ്ക്കാനുള്ള അപേക്ഷകളും ആദായ വകുപ്പിന് ലഭിച്ചിട്ടുണ്ട്.

1200 നു മേൽ കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കള്ളപ്പണത്തിനെതിരെ കർശന നടപടി സ്വീകരിക്കും എന്നത്.ശക്തമായ കള്ളപ്പണ നിരോധന നിയമം കൊണ്ടു വന്നു കള്ളപ്പണത്തിനെതിരെ കർശന നടപടിയാണ് സർക്കാർ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button