Business

കൂടുതൽ നെറ്റ്‌വർക്ക് വേഗത ; പരസ്പരം കൊമ്പ്കോർത്ത് എയർട്ടെല്ലും ജിയോയും

കൂടുതൽ നെറ്റ്‌വർക്ക് വേഗത  പരസ്പരം കൊമ്പ്കോർത്ത് എയർട്ടെല്ലും ജിയോയും, കൂടുതൽ വേഗതയേറിയ നെറ്റ്‌വർക്ക് എയർട്ടെല്ലാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇതിനെതിരെ ജിയോ ആരോപണവുമായി രംഗത്തെത്തിയത്. ജിയോയുടെ ആക്ഷേപങ്ങൾക്കെതിരെ എയർടെല്ലും രംഗത്തെ എത്തിയോടെ തർക്കം കൂടുതൽ ശക്തമായി.

ഇന്റർനെറ്റ് സ്പീഡിങ് ടെസ്റ്റ് സ്ഥാപനമായ ഊക്ലയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഔദ്യോഗികമായി ഇന്ത്യയിലെ വേഗതയേറിയ നെറ്റ്‌വർക്ക് എന്ന അവകാശത്തോടെ എയർടെൽ നൽകുന്ന പരസ്യത്തിനെതിരെ ജിയോ അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകി. പരസ്യം തെറ്റിദ്ധാരണയാണെന്നും, ഊക്ലയുമായുള്ള തെറ്റായ കൂട്ട്കെട്ടിന്റെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് ജിയോ ആരോപിക്കുന്നു. എന്നാൽ ജിയോയുടെ ആരോപണങ്ങളെല്ലാം തങ്ങളുടെ ബ്രാൻഡിനെ തകർക്കാനാണെന്ന് എയർടെൽ ശക്തമായി തിരിച്ചടിച്ചു. ഉപയോക്താക്കളെ വഴി തെറ്റിക്കാൻ ജിയോ ശ്രമിക്കുന്നു എന്ന് എയർടെൽ പറഞ്ഞു.

നെറ്റ് സ്പീഡ് കണക്കാക്കാൻ ഊക്ലാ ശൈലിയോഡി ജിയോ യോജിക്കുന്നില്ല. ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ഒക്‌ല. ഇത്തരം വ്യാജ കണക്കുകൾ പുറത്തുവിടാൻ ഒക്‌ല ചില ടെലികോം കമ്പനികളില്‍ നിന്നും പണം ഈടാക്കുന്നുണ്ടെന്നും ജിയേ കുറ്റപ്പെടുത്തി. ഡേറ്റയ്ക്കൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. ഇതിനെല്ലാം വൻ തുകയാണ് ഒക്‌ല ഈടാക്കുന്നതെന്നും ജിയോ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button