ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ട്രംപിനോടുപമിച്ച ഓസ്ട്രേലിയൻ മാധ്യമങ്ങളെ കളിയാക്കി അമിതാഭ് ബച്ചൻ. ട്വിറ്ററിലൂടെയാണ് ബിഗ് ബി മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. വിരാട് കോഹ്ലിയെ ട്രംപിനോട് ഉപമിച്ചതിന്റെ പശ്ചാത്തലത്തിൽ കോഹ്ലിയെ വിജയിയും ഒന്നാമനുമെന്ന് അംഗീകരിച്ച ഓസീസ് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നായിരുന്നു ബിഗ്ബിയുടെ ട്വീറ്റ്.
ലോക കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട് കോഹ്ലിയെന്നും ട്രംപ് എന്തു ചെയ്താലും ആരും ഒന്നും ചോദിക്കില്ല. കോഹ്ലിയുടെ കാര്യവും അതുപോലെ തന്നെയാണ്. സ്റ്റീവ് സ്മിത്തിനെ ചതിയനെന്ന് വ്യംഗമായി അധിക്ഷേപിച്ച കോഹ്ലിക്കെതിരെ നടപടിയെടുക്കാന്‍ ഐ.സി.സിയോ ഇന്ത്യന്‍ ബോര്‍ഡോ ധൈര്യപ്പെടില്ല . സത്യത്തിനെതിരേ മുഖംതിരിക്കുന്ന ട്രംപിന്റെ സ്വഭാവമാണ് കോഹ്ലിക്കുള്ളതെന്നുമായിരുന്നു ഡെയ്ലി ഗ്രാഫ് പത്രം കോഹ്ലിയെ വിമര്‍ശിച്ചത്.
Post Your Comments