IndiaNews

പാന്‍ട്രിക്കാരുടെ കൊള്ള ഇനി നടക്കില്ല-ഭക്ഷണ സാധനങ്ങളുടെ യഥാര്‍ത്ഥ വില പുറത്തു വിട്ട് റെയിൽവേ – കൂടുതൽ ഈടാക്കാവുന്നവർക്കെതിരെ നടപടി

train pantry

ന്യൂഡൽഹി: ട്രെയിനുകളില്‍ ഇനി പാൻട്രിക്കാരുടെ കൊള്ള നടക്കില്ല, അനധികൃതമായി വിലയീടാക്കുന്നവരെ റയിൽവേ പൂട്ടാൻ ഒരുങ്ങുന്നു. ഇതിനായി ആദ്യമായി റയിൽവേ മന്ത്രാലയം ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പുറത്തു വിട്ടു.ചായയ്ക്ക് ഏഴ് രൂപ, പ്രഭാത ഭക്ഷണത്തിന് 30 രൂപ, ഉച്ച ഭക്ഷണത്തിന് 50-55 രൂപ തുടങ്ങിയതാണ് നിയമാനുസൃതമായി ഈടാക്കാവുന്ന വില.

ഈ പട്ടികയിലുള്ളതിനേക്കാള്‍ ചാര്‍ജ്ജ് ഈടാക്കുന്നെങ്കിൽ യാത്രക്കാര്‍ പരാതി നല്‍കണമെന്നും അത്തരക്കാർക്കെതിരെ നപടിയെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. ട്രെയിനുകളില്‍ ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും അമിത വില ഈടാക്കുന്നുവെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് റെയിൽവേയുടെ ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button