വാഷിംഗ്ടണ്‍ : പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് തിരികയെത്തി. ഫെബ്രുവരി 24 മുതലാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയത്. ഇതിന്‍പ്രകാരം ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമായിരുന്നു. എന്നാല്‍, ഇതിനൊപ്പം ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചറും വേണമെന്ന ഉഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇത് തിരിച്ചെത്തിച്ചിരിക്കുന്നത്.
ഇന്നു മുതല്‍ ഈ സൗകര്യം ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. വാട്ട്‌സആപ്പ് സെറ്റിംഗ്‌സില്‍ നിന്നായിരിക്കും ടെക്സ്റ്റ് സ്റ്റാറ്റസ് സൗകര്യം ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാവുക. ഐഒഎസ് സെറ്റുകളില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് സംവിധാനം തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരങ്ങള്‍.
Post Your Comments