തിരുവനന്തപുരം: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ് ചെയ്യാനെത്തിയ പോലീസിനെ കബളിപ്പിച്ചു രക്ഷപെട്ട വൈദീകനായ ഫാ.തോമസ് പാറേക്കള(30)ത്തിനെ അറസ്റ്റ് ചെയ്തു. മധുരയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടിയത്.കൊല്ലം പൂത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മൂഴിക്കോട് സെന്റ് മേരീസ് പള്ളിയിലും പുല്ലാമല ഹോളി ക്രോസ് പള്ളിയിലും വികാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫാദർ തോമസ് പാറേക്കളം.
പുല്ലാമലയിൽ പ്രവർത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അദ്ധ്യാപകനായിരുന്ന ഇദ്ദേഹം ഇവിടെ വൈദീക പഠനത്തിനെത്തിയ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്.പൂവ്വാര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പോലീസ് സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തെങ്കിലും പരിശോധനയ്ക്കിടെ പോലീസിനെ കബളിപ്പിച്ചു വൈദീകൻ മുങ്ങുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്ഥലം അരിച്ചു പെറുക്കിയെങ്കിലും വൈദീകനെ കണ്ടെത്താനായില്ല.തുടർന്നാണ് ഇപ്പോൾ ഇയാളെ മധുരയിൽ നിന്ന് പിടികൂടിയത്. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറൽ എസ്‌പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും. സുരക്ഷാ നടപടികളൊന്നും എടുക്കാതിരുന്നതും സംഭവംനടന്ന സ്റ്റേഷനില്‍ വേണ്ട അറിയിപ്പുകള്‍ നല്‍കാതിരുന്നതുമാണ് പ്രതി രക്ഷപ്പെടുന്നതിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്. പോലീസ് ഒത്തു കളിച്ചെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
Post Your Comments