NewsIndiaInternational

ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാകിസ്ഥാനി ഭർത്താവ്- ഇന്ത്യക്കാരിക്ക് രക്ഷയായി സുഷമാ സ്വരാജ്

 

ന്യൂഡല്‍ഹി: വിവാഹത്തോടെ പാകിസ്താനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരിയെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടിയുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.പാക് സ്വദേശിയുടെ കബളിപ്പിക്കലിലൂടെ ഭാര്യയാകേണ്ടി വന്ന ഇന്ത്യക്കാരിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.യുവതിയുടെ പിതാവ് മൊഹമ്മദ് അക്ബര്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.യുവതിയെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനു സുഷമ നിര്‍ദേശം നല്‍കി.

ഒമാന്‍ സ്വദേശിയാണെന്നു പറഞ്ഞ് ഏജന്റ് വഴി ടെലിഫോണിലൂടെയാണു മുഹമ്മദ് യൂനിസ്, മുഹമ്മദി ബീഗത്തെ നിക്കാഹ് കഴിച്ചത്. 1996ലായിരുന്നു ഇത്. ഒമാനിലെ മസ്കറ്റില്‍ മെക്കാനിക്കായിരുന്നു യൂനിസ്.വിവാഹം കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുശേഷം ജോലി നഷ്ടപ്പെട്ടപ്പോഴാണ് പാക്കിസ്ഥാന്‍ പൗരനാണു താനെന്ന് യൂനിസ് വെളിപ്പെടുത്തിയതെന്നും യുവതിയുടെ മാതാവ് ഹജാരാ ബീഗം അറിയിച്ചു.ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മൊഹമ്മദി ബീഗത്തിനെ കണ്ടുവെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചെന്നും സുഷമ പറഞ്ഞു.

അഞ്ചു കുട്ടികളാണ് ഇവർക്കുള്ളത്. ‘അമ്മ ഹിന്ദുസ്ഥാനിയാണെന്നും എല്ലാ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളാണെന്നും യൂനിസ് കുട്ടികളോട് അധിക്ഷേപിച്ച്‌ പറയാറുണ്ടെന്നും തന്നെ മുറിയിൽ അടച്ചു മർദ്ദിക്കുമെന്നും ഹജാരാ ബീഗം വ്യക്തമാക്കി.ഇവരെ ജീവനോടെ ഇന്ത്യയിലേക്ക് വിടില്ലെന്നാണ് യുവാവിന്റെ ഭീഷണി. യുവതിയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞവര്‍ഷം അവസാനിച്ചതാണ്. പാസ്പോര്‍ട്ട് പുതുക്കി ബീഗത്തെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിവാഹത്തിന് ശേഷം ഒരിക്കല്‍ മാത്രമാണ് ബീഗം ഹൈദരാബാദിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button