ന്യൂഡൽഹി: പാക്കിസ്ഥാനിൽ കാണാതായ രണ്ട് ഇന്ത്യൻ മുസ്ലിം മതപണ്ഡിതരും ഇന്നലെ സുരക്ഷിതമായി ന്യൂഡൽഹിയിൽ തിരിച്ചെത്തി. സുഷമാ സ്വരാജിന്റെ തന്ത്രപരമായ ഇടപെടലാണ് ഇരുവരെയും വളരെ വേഗം ഇന്ത്യയിൽ എത്തിക്കാൻ കാരണമായത്.ഹസ്രത്ത് നിസാമുദീൻ ദർഗയിലെ പണ്ഡിതരായ ആസിഫ് നിസാമിയും നസീം നിസാമിയും രോഗികളായ ബന്ധുക്കളെ സന്ദർശിക്കാനാണ് പാകിസ്ഥാനിൽ എത്തിയത്. എന്നാൽ പാകിസ്ഥാനിൽ ബന്ധുക്കളെ കണ്ടശേഷം മാര്‍ച്ച് 14ന് കറാച്ചിയില്‍നിന്ന് ഷഹീന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ലാഹോറിലെ അല്ലാമ ഇക്‌ബാൽ വിമാനത്താവളത്തിൽ ഇറക്കി ഐ.എസ്.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ചാരന്മാരാണെന്ന തരത്തിൽ പാക്കിസ്ഥാനിലെ ഒരു പത്രത്തിൽവന്ന വാർത്തയാണ് അവരെ കുടുക്കിയത്.അല്‍ത്താഫ് ഹുസൈന് നേതൃത്വം നല്‍കുന്ന മുത്തഹിദ ഖൗമി മൂവ്മെന്റുമായി (എം.ക്യു.എം) ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പാക് ഇന്‍റലിജന്‍സ് ആരോപിച്ചത്. എന്നാൽ ഇന്ത്യൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത് ഇവർ സിന്ധിൽ ഉൾപ്രദേശത്ത് എവിടെയോ യാത്ര ചെയ്തപ്പോൾ ഫോൺ ബന്ധം ഇല്ലാതാകുകയായിരുന്നു എന്നാണ്. പക്ഷെ ഇരുവരും ഇത് നിഷേധിക്കുകയും ചെയ്തു. ‘ഉൾമേഖലയിലേക്കു പോകാനുള്ള വീസ ഞങ്ങൾക്കില്ലായിരുന്നു. ഫോൺ ബന്ധം ഇല്ലാത്ത സ്ഥലത്തായിരുന്നതിനാൽ ബന്ധപ്പെടാനായില്ലെന്ന വാദം നുണയാണ്’ എന്ന് അവർ പറഞ്ഞു.
പാക്കിസ്ഥാനിൽ ഇരുവരെയും കാണാതായതുമുതൽ ഇന്ത്യയിലും സമാനമായ ആരോപണണങ്ങളുയർന്നു. ഇരുവരും ഇന്ത്യയെ ഒറ്റിക്കൊടുക്കുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാനിൽപോയതെന്ന് തനിക്ക് രഹസ്യവിവരമുണ്ടെന്ന് രാജ്യസഭാ എംപി.സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. എന്നാൽ പാകിസ്താനിലെ ഒരുപത്രം തെറ്റായ വാര്‍ത്തയും ചിത്രങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ അറസ്റ്റിലായതെന്ന് വാസിം നിസാമി ഡല്‍ഹിയില്‍ പറഞ്ഞു.
കറാച്ചിയിൽ രോഗ ബാധിതയായിക്കഴിയുന്ന 90 വയസ്സുള്ള സഹോദരിയെക്കാണാനാണ് ആസിഫ് നിസാമി പോയതെന്നും നസീം അദ്ദേഹത്തിന് തുണപോയതാണെന്നും സുഷമ പാക് സർക്കാരിനെ തെളിവുകളോടെ ധരിപ്പിച്ചതിനാലാണ് ഇരുവരുടെയും മോചനം സാധ്യമായത്. സുഷമാ സ്വരാജിനെ നേരിൽ കണ്ടു ഇരുവരും നന്ദി അറിയിച്ചെങ്കിലും ഇപ്പോൾ രണ്ടുപേരെയും വിഷമിപ്പിക്കുന്നത് തങ്ങൾ ചാരന്മാർ ആണെന്ന് രണ്ടു രാജ്യത്തെയും ചിലർ ആരോപിക്കുന്നതാണ്.
Post Your Comments