International

നദിക്കടിയിൽ വൻ സ്വർണ്ണ ശേഖരം ; 300ലേറെ വർഷം പഴക്കമുള്ളതെന്ന നിഗമനം

നദിക്കടിയിൽ 300ലേറെ വർഷം പഴക്കമുള്ള വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. ചൈനയിലെ ദക്ഷിണ പടിഞ്ഞാറൻ സിച്ച്വാൻ പ്രവിശ്യയിലെ നദിയുടെ അടിത്തട്ടിൽ നിന്നുമാണ് പുരാവസ്തു ഗവേഷകർ സ്വർണ്ണം കണ്ടെത്തിയത്. സ്വർണത്തിന്റെയും,വെള്ളിയുടെയും പതിനായിരത്തോളം ആഭരങ്ങൾക്കൊപ്പം, വാളുകൾ,കടാരകൾ,കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങളും ലഭിച്ചു. സ്വർണത്തിലും,വെള്ളിപാത്രങ്ങളിലും കൊത്തിയ രൂപങ്ങൾ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.

കഴിഞ്ഞ ജനുവരിയിൽ നദിയിൽ വെള്ളം താഴ്ന്നപ്പോഴാണ് പുരാവസ്തു ഖനനം ആരംഭിച്ചത്. വാട്ടർ പമ്പുകൾ ഉപയോഗിച്ച് രാവും പകലും ജലം വറ്റിച്ച ശേഷമാണ് നദീതടം അഞ്ച് മീറ്ററോളം കുഴിച്ചത്. 1646 ൽ മിങ് രാജവംശ കാലത്തെ ഭരണ വിരുദ്ധ കലാപത്തിൽ പരാജിതനായ കർഷകനേതാവ് ഷാങ് സിയൻഹോങ്ങിന്റെ സമ്പാദ്യങ്ങൾ സൈനികർ ആയിരത്തോളം ബോട്ടുകളിൽ കുത്തി നിറച്ച് കടത്തുന്നതിനിടെ നദിയിൽ മുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button