Kerala

തൊഴില്‍ നിയമ ലംഘനം : പ്രമുഖ വസ്ത്രശാലയ്ക്ക് പിഴ

തൊഴില്‍ നിയമ ലംഘനം നടത്തിയതിന് തലസ്ഥാനത്തെ പ്രമുഖ വസ്ത്രശാലയായ രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിന് കോടതി 1,32,850 രൂപ പിഴ ചുമത്തി. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് നിയമം, ദേശീയ ഉത്സവ അവധി നിയമം തുടങ്ങിയവയുടെ ലംഘനങ്ങളാണ് തിരുവനന്തപുരം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ പരിശോധനയില്‍ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടപെട്ടത്. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ 1800 4255 5214 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കാം. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button