Technology

ബി.എസ്.എന്‍.എല്ലും മറ്റൊരു ലയനത്തിന് നീക്കം

വോഡഫോണും ഐഡിയയും ലയിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ബി.എസ്.എന്‍.എല്ലും ലയനസാധ്യതകള്‍ തേടുന്നു. എം.ടി.എന്‍.എല്ലുമായി ലയിക്കാനാണ് ബി.എസ്.എന്‍.എല്‍ ആലോചിക്കുന്നത്. ലയന നിര്‍ദേശം ജൂണില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്കുവയ്ക്കാനാണ് ടെലികോം വകുപ്പ് ആലോചിക്കുന്നത്. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഇതുസംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. അതേസമയം ലയനം ഇരുസ്ഥാപനങ്ങള്‍ക്കും ഗുണകരമാകുമെന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവയുടെ പ്രതികരണം. അതേസമയം വായ്പാ ബാധ്യതയും രണ്ടുസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള ഘടനയും വ്യത്യസ്തമാണെന്നത് വെല്ലുവിളി ഉയര്‍ത്തിയേക്കും.

shortlink

Post Your Comments


Back to top button