ചെന്നൈ: തമിഴ്നടന്‍ ധനുഷ് ഉള്‍പ്പെട്ട പിതൃത്വകേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശന്‍- മീനാക്ഷി ദമ്പതിമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം.പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് മാസംതോറും 65,000 രൂപ വീതം നല്‍കണമെന്നു ഹര്‍ജിയിൽ ആവശ്യപെട്ടിരുന്നു .
ഇതിന്റെ വിചാരണയുടെ ഇടയിൽ ധനുഷിന്റെ ശരീരത്തിൽ ചില കാക്കാപ്പുള്ളികൾ ( കറുത്ത മറുകുകൾ) അടയാളമായി കഴുത്തിലും കയ്യിലും ഉണ്ടെന്ന് ഈ വൃദ്ധ ദമ്പതികൾ കോടതിയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെ തന്റെ കഴുത്തിലും കയ്യിലും മറുകുകൾ ഇല്ലെന്നായിരുന്നു ധനുഷിന്റെ വാദം.തുടർന്ന് ഫെബ്രുവരി 28-ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചപ്പോൾ ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തി.
ഈ റിപ്പോർട്ട് മെഡിക്കൽ സംഘം തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു.കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റി. എന്നാൽ താൻ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് ധനുഷ് കോടതിയിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച ആശുപത്രി രേഖകളും ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചു.
Post Your Comments