![](/wp-content/uploads/2017/03/sE5ZrTl.jpg)
ന്യൂഡൽഹി: സാനിറ്ററി പാഡുകൾ നികുതി മുക്തമാക്കണമെന്ന ആവശ്യവുമായി ആസ്സാമിലെ സില്‍ച്ചര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള കോൺഗ്രസ്സ് എം.പിയായ സുഷ്മിതാ ദേവ് . സാനിറ്റിറി പാഡുകളില്‍ ചുമത്തിയിരിക്കുന്ന നികുതി ഒഴിവാക്കണം എന്ന ആവശ്യവുമായി ഒണ്‍ലൈന്‍ ഒപ്പു ശേഖരണം നടത്തുകയാണ് സുഷ്മിത ദേവ്.
Change.Org എന്ന സൈറ്റില്‍ ഒപ്പ് വയ്ക്കാവുന്ന ഒണ്‍ലൈന്‍ പെറ്റീഷന്‍ ഇതിനോടകം ഒരു ലക്ഷത്തിലേറെ ആളുകൾ സൈൻ ഇൻ ചെയ്‌തുകഴിഞ്ഞു. ഇന്ത്യയിലെ 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ 70 ശതമാനം സ്ത്രീകള്‍ക്കും സാനിറ്റിറി നാപ്കിനുകള്‍ മേടിക്കാനുള്ള പ്രാപ്തിയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എഴുത്തുകാരി സങ്ക്രാന്ത് സാനു, കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ എന്നിവരടങ്ങുന്ന പ്രമുഖരുടെ പിന്തുണയും പെറ്റീഷനുണ്ട്. പെറ്റീഷൻ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കൈമാറുമെന്ന് സുഷ്മിതാ ദേവ് അറിയിച്ചു.
Post Your Comments