സാനിറ്ററി പാഡുകള്‍ സ്ത്രീ യാത്രക്കാര്‍ക്ക് സൗജന്യമായി ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയായി മാറുകയാണ് വിസ്താര എയര്‍ലൈന്‍സ്.മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുതിയ സംരംഭത്തിന്റെ ആരംഭം.
പ്ലാസ്റ്റിക്കോ ,പെര്‍ഫ്യൂമോ ഉപയോഗിക്കാതെ പൂര്‍ണമായും ചെടികളിലെ നാരുകള്‍ കൊണ്ട് നിര്‍മിക്കുന്ന ഐ എസ ഓ മുദ്രണമുള്ള പാഡുകളായിരിക്കും ലഭ്യമാകുക. ഉപയോഗശേഷം ഇത് മണ്ണിലലിയുകയും ചെയ്യും. വെള്ളിയാഴ്ച മുതല്‍ ഇത് സംബന്്ധിച്ചുള്ള അറിയിപ്പ് വിമാനങ്ങളില്‍ ഉണ്ടാവും.ചെറിയ കാര്യങ്ങള്‍ കൊണ്ടുവരുന്ന വലിയ മാറ്റം എന്ന തങ്ങളുടെ കമ്പനി തത്വത്തിന്റെ പ്രതിഫലനമാണ് ഈ പ്രവര്‍ത്തിയിലൂടെ കാണുന്നതെന്ന് കമ്പനി എച് ആര്‍ ദീപ ചദ്ദ പ്രതികരിച്ചു.
സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യമുള്ള കാര്യം അവരിലേക്ക് എത്തിക്കുക എന്ന കമ്പനിയുടെ നയം ഒരു സ്ത്രീ എന്ന നിലയിലും ഇവിടുത്തെ ഉദ്യോഗസ്ഥ എന്ന നിലയിലും തനിക്കു അഭിമാനമുണ്ടാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സിവില്‍ ഏവിയേഷന്‍ ഡിറക്ടറേറ്റിന്റെ കണക്കനുസരിച്ചു ആഭ്യന്തര മാര്‍ക്കറ്റില്‍ ഏകദേശം 3 . 8 ശതമാനം വിസ്താരയാണ് കൈയടക്കി വച്ചിരിക്കുന്നത്. അടുത്തിടെ റായ്പൂരിലെകും ,ദിബ്രുഗറിലേക്കും അവരുടെ സേവനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു. 24 സ്ഥലങ്ങളിലേക്ക് യാത്ര സെര്‍വീസുള്ള വിരലിനെ 22 എ 320 എയര്‍ ബസുണ്ട് . ആഴ്ചയില്‍ 800 നടുത്തു യാത്രകളും വിരലിനെ നടത്തുന്നുണ്ട്
Post Your Comments