മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൈവശമുള്ള സ്വത്തു വകകളുടെ കണക്കുകൾ പുറത്ത്. അദ്ദേഹത്തിന്റെ പക്കൽ 1.71കോടിയുട ഭൂമി ഉണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് സമർപ്പിച്ച നാമനിര്‍ദേശപത്രികയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. യുഡിഎഫ് നേതാക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തിയാണ് നാമനിർദേശ പത്രിക നൽകിയത്. യുഡിഎഫ് ജയിക്കുമെന്നും ഭൂരിപക്ഷം ഉയരുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിവിധ ബാങ്കുകളിലും ട്രഷറിയിലുമായി 70.69 ലക്ഷം രൂപയുടെ നിക്ഷേപമാണ് പി.കെ.കുഞ്ഞാലിക്കുട്ടിക്കുള്ളത്. ഭാര്യ കെ.എം.കുൽസുവിന്റെ പേരിൽ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. നാമനിർദേശ പത്രികയിൽ സമർപ്പിച്ച കണക്കുപ്രകാരമാണിത്. കുഞ്ഞാലിക്കുട്ടിയുടെ വാർഷിക വരുമാനം 6.66 ലക്ഷം രൂപയും ഭാര്യ കുൽസുവിന്റെ വരുമാനം 10.16 ലക്ഷം രൂപയുമാണ്. ഭാര്യയുടെ കൈവശം 106 പവൻ സ്വർണമുണ്ട്.
വിവിധയിടങ്ങളിലായി കുഞ്ഞാലിക്കുട്ടിയുടെ പേരിൽ 1.71 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. അതിൽ 48.50 ലക്ഷത്തിന്റ ഭൂസ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. ഭാര്യയുടെ പേരിൽ 50 ലക്ഷത്തിന്റെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. ഭാര്യ കുൽസുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീർക്കാനുണ്ട്.
Post Your Comments