NewsIndia

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തത്വചിന്തകന്‍ നൊസ്ട്രഡാമസ് മോദിയെ കുറിച്ച് പ്രവച്ചിരുന്നുവെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുന്ന നേതാവായി ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്ന് ബി.ജെ.പി ലോക്‌സഭ അംഗം കിരിത് സോമയ്യ.

‘കിഴക്ക് നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും ഇന്ത്യയെ ഉന്നതങ്ങളിലെത്തിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ആ നേതാവ് മോദിയാണ്.’- സോമയ്യ പറഞ്ഞു. ചരിത്രപരമായ പല പ്രവചനങ്ങളും നടത്തിയിട്ടുള്ള നോസ്ട്രഡാമസ് പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. ഹിറ്റ്‌ലറിന്റെ ഉയര്‍ച്ച, ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ച, ട്രംപിന്റെ വിജയം എന്നിവ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു.

മുന്പ് കിരണ്‍ റിജിജുവും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതേ കാര്യം അഭിപ്രായപ്പെട്ടിരുന്നു. ലോക്‌സഭ ചര്‍ച്ചകളില്‍ നോട്ടുനിരോധനം പ്രതിപക്ഷം ഉയര്‍ത്തിയ സാഹചര്യത്തിലാണ് സോമയ്യയുടെ പ്രതികരണം. ബജറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍ നോട്ടുനിരോധനത്തെ കുറിച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നത്. എന്നാല്‍ യു.പിയില്‍ കാണാന്‍പോലുമില്ലാത്ത കോണ്‍ഗ്രസ് നോട്ടുനിരോധനത്തെ കുറിച്ച് പറയാന്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button