തൃശ്ശൂര്‍: അതിരപ്പള്ളി പദ്ധതിക്കായി വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മന്ത്രി എംഎം മണി. അതിരപ്പിള്ളി വൈദ്യുത പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിരപ്പിള്ളിയില്‍ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് മുന്നണിയിൽ തന്നെ എതിർപ്പുള്ള സാഹചര്യത്തിലാണ് മണിയുടെ പ്രസ്താവന. അതിരപ്പള്ളി പദ്ധതിക്ക് കേരള കോൺഗ്രസ് എതിർപ്പില്ലെന്ന് കെ എം മാണി പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് എതിർപ്പുമായി രംഗത്തുണ്ട്.
Post Your Comments