കോഴിക്കോട്: കേരളത്തിന്റെ ഉൗര്‍ജ പദ്ധതിക്ക് ആതിരപ്പള്ളി പദ്ധതി യോജിക്കില്ലെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. 1982ലെ കണക്കിന്റെ അടിസ്ഥാനത്തില്‍ 2017ല്‍ ജലലഭ്യത എങ്ങനെ മനസിലാക്കാന്‍ കഴിയുമെന്നും പലയിടത്തും ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കണമെന്ന് വാശി കാണിക്കണമെന്നില്ല. പദ്ധതി നടപ്പാക്കണ്ടെന്നാണ് സിപിഐയുടെ നിലപാടെന്നും ജനവികാരം മാനിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ബിനോയ് വിശ്വം അറിയിച്ചു.
Post Your Comments