കൊല്ലം: വിവാദമായ കുണ്ടറ പീഡനക്കേസിലെ യഥാർത്ഥ പ്രതി അറസ്റ്റിലായപ്പോൾ പുറത്തു വരുന്നത് കുണ്ടറ എസ് ഐ യും സി ഐ യും സ്ഥിരമായി കേസുകൾ അട്ടിമറിച്ച് പ്രതികൾക്ക് കൂട്ടു നിൽക്കുന്ന ചില സംഭവങ്ങളാണ്. ആത്മഹത്യയായി എഴുതി തള്ളിയ ഒരു കേസ് ഇപ്പോൾ കൊലപാതകമാണെന്ന് പുനരന്വേഷണത്തിൽ തെളിയുകയും ഭാര്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കുണ്ടറയിൽ രണ്ടുമാസം മുൻപ് മുപ്പത്തിയാറുകാരൻ തൂങ്ങിമരിച്ച സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് മരണം നടന്നതെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് അന്വേഷിക്കാതെ ആത്മഹത്യയായി ഈ കേസ് എഴുതി തള്ളുകയായിരുന്നു. പിന്നീട് നടന്ന പുനരന്വേഷണത്തിൽ ഇപ്പോൾ മരിച്ച ഷാജിയുടെ ഭാര്യ ആശയെ അറസ്റ്റു ചെയ്തു.കേസ് അന്വേഷണത്തിന്റെ തുടക്കത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചതാണ് ഈ കേസ് തെളിയാതിരിക്കാൻ കാരണമായത്.
അതെ സമയം കുണ്ടറയിൽ അറസ്റ്റിലായ മുത്തച്ഛൻ വിക്ടർ കുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. കുട്ടിയുടെ പിതാവ് വീട് വിട്ടതിന് ശേഷമാണ് ഇയാൾ പീഡനം ആരംഭിച്ചത്. ഇതിനായി പിതാവിനെ മനപ്പൂർവ്വം വീട്ടിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസ് ഉദ്യോഗസ്ഥനോട് പീഡനവിവരം സൂചിപ്പിക്കുകയും പിന്നീട് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇൗമാസം15ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു നടത്തിയ സമരത്തോടെയാണ് കേസ് പുനരന്വേഷണം നടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും.
Post Your Comments