NewsInternationalGulf

രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സൗദി ഭരണാധികാരികളുടെ സുപ്രധാന പ്രഖ്യാപനം

 

ജിദ്ദ: രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുവാനായി സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇഖാമ നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍ ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.മാർച്ച് 29 മുതൽ ജോൺ 24 വരെയാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്ന കാലാവധി.ഇവര്‍ക്ക് പിഴ, ശിക്ഷ, തടവ് ഇവയൊന്നുമില്ലാതെ രാജ്യം വിടാവുന്നതാണ്.

രാജ്യത്തേക്ക് തിരികെ വരുന്നതിന് ഇവർക്ക് വിലക്ക് ഏര്‍പ്പെടുത്തില്ല.മുഴുവന്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനു സാധിക്കും. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിരലടയാളവും കണ്ണടയാളവും പരിശോധിച്ചു ക്രിമിനൽ കേസുകളുമായും മറ്റും ബന്ധപ്പെട്ടു സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചു വരുന്നവരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമലംഘകര്‍ക്ക് എക്സിറ്റ് നല്‍കുക. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്കു തിരിച്ചുപോകുന്നവരെ കരിമ്പട്ടികയിലുപ്പെടുത്തില്ല.പുതിയ വിസയിൽ ഇവർക്ക് വീണ്ടും സൗദിയിൽ വരുന്നതിന് തടസ്സം ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button