തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഇനി സീബ്രയുണ്ടായിരിക്കില്ല. ആകെയുണ്ടായിരുന്ന സീബ്ര ഇന്ന് രാവിലെ ചത്തു. 25 കാരിയായ സീതയെന്ന സീബ്രയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ചത്തത്. ഏറെ നാളായി അസുഖബാധിതയായിരുന്നു.
നാല് മാസത്തിന് മുന്‍പ് തീര്‍ത്തും അവശയായ സീതയെ പ്രത്യേക പരിചരണം നല്‍കാനായി മാറ്റിയിരുന്നു. ആളുകള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതെ പ്രത്യേക കൂടൊരുക്കിയായിരുന്നു പരിചരണം.
പത്ത് വയസുള്ളപ്പോള്‍ ചെന്നെ വണ്ടല്ലൂരിലെ മൃഗശാലയില്‍ നിന്നാണ് ഇവിടുത്തെ ആണ്‍ സീബ്രക്ക് തുണയായി സീതയെത്തുന്നത്. പക്ഷെ ഏറെ വൈകാതെ ആണ്‍ സീബ്ര ചത്തു. പത്ത് വര്‍ഷക്കാലമായി സീതയും വിവിധ രോഗങ്ങളുടെപിടിയിലായിരുന്നു .25 വയസ്സീബ്രകളുടെ ആയുര്‍ദൈര്‍ഘത്തിലെ പരമാവധി പ്രായമാണ്.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃഗശാല വളപ്പില്‍ തന്നെ സീതയ്ക്ക് അന്ത്യവിശ്രമമൊരുക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം, ആഫ്രിക്കയില്‍ നിന്നും പുതിയ സീബ്രയെ കൊണ്ടുവരുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
Post Your Comments