ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതരും തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കറാച്ചിയിലുള്ള സയ്യിദ് ആസിഫ് അലി നിസാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും സുഷമ പറഞ്ഞു. താന്‍ സുരക്ഷിതനാണെന്നും തിങ്കളാഴ്ച തിരിച്ചെത്തുമെന്നും സയ്യിദ് ആസിഫ് അലി നിസാമി അറിയിച്ചതായി സുഷമ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പുരോഹിതരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് ദേശീയ ഉപദേഷ്ടാവ് സര്‍താജ് അസീസും ചര്‍ച്ച നടത്തിയിരുന്നു. ഇഅതിനു പിന്നാലെയാണ് ഇരുവരെയും കണ്ടുകിട്ടിയതായി പാകിസ്ഥാന്‍ അറിയിച്ചത്. ഡല്‍ഹി ഹസ്രാത് നിസാമുദ്ദീന്‍ അലിദര്‍ഗയിലെ മുഖ്യപുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാമിയേയും (80) അനന്തരവന്‍ നസീം നിസാമിയേയും (60) ആണ് ബുധനാഴ്ച കാണാതായത്. പാകിസ്ഥാനിലെ സൂഫി ദേവാലയം സന്ദര്‍ശിക്കാനും ബന്ധുക്കളെ കാണാനുമായിരുന്നു ഇരുവരും പോയത്.
Post Your Comments