നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതിനു പിന്നാലെ പൊടുന്നനെ രാഷ്ട്രീയത്തില്‍ അപ്രസക്തനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം സജീവം.വി.എം സുധീരന് കെ.പി.സി.സി പ്രസിഡന്റ് പദം ഒഴിഞ്ഞതിനു പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകണം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വവുമായി അത്രസ്വരചേര്ച്ചയില്ലാത്തെ ഉമ്മന്‍ചാണ്ടി കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എത്തുമോ എന്ന ചോദ്യം രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവിനായി ഫേസ്ബുക്കില്‍ ക്യാംപയ്ന് ആരംഭിച്ചിരിക്കുന്നത്. കേരളം കാത്തിരിക്കുന്നു ഈ പുഞ്ചിരിയുടെ തിരിച്ചുവരവിനായി എന്ന ബാനറുമായി ഉമ്മന്‍ചാണ്ടിസാര്‍ എന്ന പേരില്‍ സ്പോണ്‍സേര്‍ഡ് പേജ് (www.facebook.com/oommenchandysir) പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ലീഡര്‍ ഉമ്മന്‍ചാണ്ടി എന്ന വിശേഷണത്തോടെയാണ് പേജ് പ്രചരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ പിന്തുണക്കുന്നവരുടെയും ആരാധകരുടെയും പേജ് എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന വിശദീകരണം.
https://www.facebook.com/oommenchandysir/
Post Your Comments