NewsIndia

ഫീസ് അടക്കാത്തതിന് 19 വിദ്യാര്‍ഥികളെ സ്‌കൂള്‍ തടങ്കലിലാക്കി

ഫീസടച്ചില്ല എന്ന കാരണം പറഞ്ഞ് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ 19 വിദ്യാര്‍ത്ഥികളെ തടവിലാക്കിയതായി പരാതി. ദ്യാര്‍ത്ഥികളെ ശനിയാഴ്ച ആരംഭിച്ച കൊല്ലപ്പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ജുവൈനല്‍ നിയമത്തിന് കീഴില്‍ കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഹയാത് നഗറിലെ സരിത വിദ്യാനികേതന്‍ എന്ന സ്‌കൂളിലാണ് സംഭവം നടന്നത്.

ഫീസടയ്ക്കാനെത്തിയ സഹപാഠിയുടെ പിതാവിന്റെ ഫോണ്‍ വാങ്ങി വിദ്യാര്‍ത്ഥി പിതാവിനെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ സംഘടിച്ച് സ്‌കൂളിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ തടങ്കലില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. ബാക്കിയുള്ള ഫീസ് ഏപ്രിലോടെ അടയ്ക്കാമെന്ന് നേരിട്ടെത്തി പ്രിന്‍സിപ്പലിനോട് പറഞ്ഞത്തോടെ പ്രിന്‍സിപ്പല്‍ പിന്നീട് പരീക്ഷ എഴുതാൻ അനുവദിച്ചതായി ഒരു രക്ഷിതാവ് വ്യക്തമാക്കി. ബാലാവകാശ പ്രവര്‍ത്തകര്‍ സംഭവത്തെ അപലപിക്കുകയും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button