റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. പിഴയും തടവുമില്ലാത്തവര്‍ക്ക് രാജ്യം വിടാം. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
മാര്‍ച്ച് 29 മുതല്‍ റമദാന്‍ അവസാനം വരെയാണ് പൊതുമാപ്പ് കാലയളവ്. തൊഴില്‍, ഇഖാമ നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍, ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം. നാട്ടിലേക്ക് പോകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ല.
Post Your Comments