KeralaNews

ജാഗ്രത! കേരളം കുത്തഴിഞ്ഞതാണ്: മന്ത്രി സുധാകരന്റെ പ്രസംഗത്തിന് മഹിള മോര്‍ച്ചാ പ്രസിഡന്റ് രേണു സുരേഷിന്റെ കവിത

അപകടത്തില്‍ പെടാതെ സ്ത്രീകള്‍ സ്വയം രക്ഷിക്കണമെന്നും പീഡനങ്ങള്‍ വ്യക്തിപരമാണെന്നുമുള്ള മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എഴുതിയ കവിത വൈറലാകുന്നു. ഇന്നലെ ആലപ്പുഴയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പീഡനങ്ങള്‍ തടയാന്‍ ആഭ്യന്തര മന്ത്രിക്കോ പോലീസിനോ കഴിയില്ലെന്ന മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രതിഷേധം ഉയരുകയാണ്.
രേണു സുരേഷിന്റെ കവിത ചുവടെ;

✍ജാഗ്രത

വിജനമാം വീഥിയില്‍ ഏകയായ് നീങ്ങുമ്പോള്‍
കാമക്കണ്ണുകളോടവര്‍ ചാടിവീണു
രൗദ്രം… ഭീബത്സം… ഭയാനകം !!!
ഭാവങ്ങള്‍ പലതും അവരില്‍ മിന്നിമറിഞ്ഞു….
എന്‍ നാഡിനരമ്പുകള്‍ വലിഞ്ഞു മുറുകി,
പേശികളാകെ തളരുന്നതു പോലെ….

എന്തു ചെയ്യണം? ഒരു രൂപവുമില്ല….
പ്രാണനായ് കേഴാനോ നാവ് പൊങ്ങുന്നുമില്ല!
ഒരു നിമിഷം മിഴികള്‍ അടച്ചു…. ധ്യാനിച്ചു…

അപ്പോള്‍ കേള്‍ക്കാം ഒരശരീരി….
”അപകടത്തില്‍ പെടാതെ നീ സ്വയം രക്ഷിക്കുക”
സുധാകര സൂത്രങ്ങളാണത്…!

ഞാന്‍ ചെവിയോര്‍ത്തു….

പീഡനങ്ങളെല്ലാം വ്യക്തിപരമാണ് മകളേ….
ഓര്‍ക്കുക നീ,
അത് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതല്ലെന്ന്….
ആഭ്യന്തര മന്ത്രിയോ പോലീസോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല കുട്ടീ…
കാരണം,
ഞങ്ങള്‍ ഭരിക്കുന്ന കേരളം
കുത്തഴിഞ്ഞതാണ്….
അതുകൊണ്ടാണ് മകളേ,
ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്….
നിനക്ക് ജാഗ്രത വേണം!

അപ്പോഴേക്കും ഞാന്‍ പിച്ചി ചീന്തപ്പെട്ടിരുന്നു…..
പക്ഷേ , അതൊന്നുമറിയാതെ
അപ്പോഴും
ജാഗ്രത വേണമെന്ന
സുധാകര തിരുമൊഴികള്‍ തുടര്‍ന്നു കൊണ്ടിരുന്നു….

shortlink

Related Articles

Post Your Comments

Related Articles


Back to top button