Devotional

ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഗുരുവായൂരപ്പ ഭക്തന്‍മാരുടെ അനുഭവ കുറിപ്പുകള്‍ പുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍. ഗുരുവായൂരപ്പന്റെ ഭക്തരില്‍ അതിപ്രശസ്തരായ മഹത് വ്യക്തികളാണ് പൂന്താനവും മേല്‍പ്പത്തൂര്‍ ഭട്ടതിരിയും കുറൂരമ്മയും വില്വമംഗലത്ത് സ്വാമിയും ചെമ്പൈ വൈദ്യനാഥ ഭാഗവതരുമൊക്കെ. ഇവര്‍ക്കെല്ലാമുണ്ടായ നിരവധി അനുഭവങ്ങള്‍ ഇന്നും പ്രസിദ്ധമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്നവരാണ് ഇവരില്‍ മിക്കവാറും. ഗുരുവായൂര്‍ ക്ഷേത്ര ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരാണ് ഇവരെല്ലാം തന്നെ. ഇന്ന് കോടിക്കണക്കിനു ഗുരുവായൂരപ്പഭക്തന്‍മാരുണ്ട്. ഇവരില്‍ കുറച്ചു പേര്‍ക്കെങ്കിലും ഭഗവാനെ ഉപാസിച്ചതിലൂടെ പറയാന്‍ ഏറെയുണ്ടാവും. ഗുരുവായൂര്‍ ക്ഷേത്ര പ്രചാരണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ഭക്തജനങ്ങളുടെ അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. 1000 പേരുടെ അനുഭവമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുക. ഹൃദയ സ്പര്‍ശിയായ അനുഭവങ്ങളാണ് തേടുന്നത്. പുസ്തകത്തില്‍ അനുഭവകഥ വരുന്ന ഭക്തന്‍ ഗുരുവായൂരപ്പചരിത്രത്തിന്റെ ഭാഗമായിത്തീരും. നേരത്തെ പ്രസിദ്ധീകരിച്ച അനുഭവങ്ങളും പരിഗണിക്കും. എ-ഫോര്‍ പേപ്പറില്‍ ഒരു വശത്തുമാത്രം വൃത്തിയായി എഴുതിയോ ഡി.ടി.പി ചെയ്‌തോ അയക്കാം.10 പേജില്‍ കവിയരുത്. പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പാപ്പോര്‍ട്ട് സൈസു ഫോട്ടോ എന്നിവ മാറ്ററിനോടൊപ്പം വെക്കണം, പ്രസിദ്ധീകരിക്കുന്ന അനുഭവ കഥയ്ക്ക് പ്രതിഫലമോ റോയല്‍റ്റിയോ നല്‍കുന്നതല്ല. കഥകള്‍ സൗജന്യമായാണ് പ്രസിദ്ധീകരിക്കുക. വിദഗ്ദസമിതിയാണ് കഥകള്‍ തെരഞ്ഞെടുക്കുക. അനുഭവങ്ങള്‍ 2017 ഏപ്രില്‍ 5 നകം ഡയറക്ടര്‍, ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍, പി.ഒ: തൃക്കണ്ടിയൂര്‍, തിരൂര്‍ – 676104, മലപ്പുറം ജില്ല, കേരളം എന്ന മേല്‍വിലാസത്തില്‍ തപാലില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995444629 എന്ന നമ്പരില്‍ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button