Kerala

കാണാതായ മകനെയും കാത്ത് ഒരച്ഛന്‍: അറിയിക്കാനുള്ളത് അമ്മയുടെ മരണ വാര്‍ത്ത

എട്ട് വര്‍ഷം മുമ്പാണ് രാധാകൃഷ്ണനും ഭാര്യ ജലജയ്ക്കും മകന്‍ ബിനോയിയെ നഷ്ടമാകുന്നത്. വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. കാലം ഒരുപാട് കടന്നുപോയി. ആ മാതാപിതാക്കള്‍ തങ്ങളുടെ മകനെയും കാത്തിരുന്നു. ഒടുവില്‍ അമ്മ മരിക്കുകയും ചെയ്തു. പാലക്കാട് കൊടുവായൂര്‍ സ്വദേശി ജി രാധാകൃഷ്ണന്‍ മകനേ നീ മടങ്ങി വരൂ എന്നൊരു പോസ്റ്റിട്ടിരിക്കുകയാണ്.

അമ്മയുടെ മരണ വാര്‍ത്തയാണ് ഈ അച്ഛന് മകനെ അറിയിക്കാനുള്ളത്. മാര്‍ച്ച് 15നാണ് ജലജ മരിച്ചത്. 25ന് നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ക്കെങ്കിലും മടങ്ങി വരൂ എന്ന പോസ്റ്റാണ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിയത്. ഹോട്ടല്‍മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയ മകനെ താന്‍ ചീത്ത പറഞ്ഞു. അത് അവന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ അവന്‍ ഇറങ്ങിപ്പോകുകയാണുണ്ടായതെന്ന് കരഞ്ഞുകൊണ്ട് രാധാകൃഷ്ണന്‍ പറയുന്നു.

ഇപ്പോള്‍ ബിനോയ്ക്ക് 28 വയസ്സ്. ഇടയ്ക്ക് സുഹൃത്തുക്കള്‍ ബിനോയിയെ ബെംഗളൂരില്‍ വച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ബെംഗളൂരില്‍ വിശദമായി അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല. നിരാശയോടെ മടങ്ങിയെങ്കിലും അവന്‍ പ്രിയപ്പെട്ട അമ്മയെ കാണാനെങ്കിലും മടങ്ങി വരുമെന്ന് രാധാകൃഷ്ണന്‍ പ്രതീക്ഷിച്ചിരുന്നു.

മകന്റെ വേര്‍പാടിലും കൂട്ടായി ഉണ്ടായിരുന്ന ഭാര്യയും മരിച്ചതോടെ നഷ്ടപ്പെട്ട മകനെ അവസാനമായി കാണാന്‍ വേണ്ടി മാത്രമാണ് രാധാകൃഷ്ണന്‍ ജീവിക്കുന്നത്. ഈ കാത്തിരിപ്പിന് അവസാനമുണ്ടാകാന്‍, തന്റെ പ്രിയപ്പെട്ട മകന്‍ അവന്റെ അമ്മയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കുകയാണ് രാധാകൃഷ്ണന്റെ അവസാന ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button