KeralaNewsGulf

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍

മസ്ക്കറ്റ്• ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിനസര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച്‌ 27 മുതലാണ് പുതിയ സര്‍വീസ്. നിലവിലുള്ള മസ്ക്കറ്റ്-കോഴിക്കോട് ഒമാന്‍ എയര്‍ സര്‍വീസിന് പുറമേയാണ് പുതിയ വിമാനം.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുല്ല വിമാനം സലാലയില്‍ നിന്നും ഒമാന്‍ സമയം പുലര്‍ച്ചെ 1.10 ന് പുറപ്പെട്ട് രാവിലെ 6.20 ന് കോഴിക്കോട്ടെത്തും. തുടര്‍ന്ന് രാവിലെ 7.00 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ 9.15 ന് സലാലയില്‍ എത്തിച്ചേരും.

ബോയിംഗ് 737-800 വിമാനം ഉപയോഗിച്ചകും സര്‍വീസ്. ഫെബ്രുവരിയില്‍ മസ്ക്കറ്റ്-കോഴിക്കോട് സര്‍വീസ് പ്രതിദിനം ഒന്നായിരുന്നത് രണ്ടാക്കി വര്‍ദ്ധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button