Cricket

ബി.സി.സി.ഐയില്‍ പൊളിച്ചെഴുത്ത്‌

മുംബൈ: സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി ബി.സി.സി.ഐയെ പൊളിച്ചെഴുതി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമാവലി ഭേദഗതി ചെയ്ത വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയാണ് പൊളിച്ചെഴുതിയത്. 41 തവണ രഞ്ജി ചാമ്പ്യന്‍മാരായ മുംബൈയുടെയും സൗരാഷ്ട്രയുടെയും പൂര്‍ണ അംഗത്വം സമതി എടുത്തു കളഞ്ഞു. അതേ സമയം വടക്കു കിഴടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അംഗത്വം നല്‍കുകയും ചെയ്തു.

അതോടൊപ്പം ഇനി ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി ഉണ്ടാകില്ല. പകരം ഒരു ഉന്നതാധികാര സമിതിയാകും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ബി.സി.സി.ഐ പ്രസിഡന്റിന്റെയും ട്രഷറുടെയും അധികാരം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ വോട്ട് എന്നുള്ളതാണ് ഇടക്കാല ഭരണസമിതി മുന്നോട്ടുവെച്ച മാറ്റങ്ങളില്‍ പ്രധാനം. ഇതോടെ ഗുജറാത്ത്, മഹാരാഷ്ട്ര ലോബികളുടെ ഇടപെടല്‍ ബി.സി.സി.ഐയില്‍ അവസാനിക്കും. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ, നാഷണല്‍ ക്രിക്കറ്റ് നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബ്, റെയില്‍വേസ്, സര്‍വീസസ്‌, യൂണിവേഴ്‌സിറ്റീസ് എന്നിവരുടെ വോട്ടിങ് അവകാശം എടുത്തു കളഞ്ഞിട്ടുമുണ്ട്.

മഹാരാഷ്ട്രയില്‍ നിന്നുള്ള മുംബൈയുടെയും വിദര്‍ഭയുടെയും ഗുജറാത്തില്‍ നിന്നുള്ള സൗരാഷ്ട്രയുടെയും ബറോഡയുടെയും പൂര്‍ണ അംഗത്വവും ഇടക്കാല ഭരണസമിതി എടുത്തുകളഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കൂടാതെ ബിഹാല്‍, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയും പൂര്‍ണ അംഗങ്ങളാക്കി. ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇടക്കാല ഭരണസമിതി നിയമാവലിയില്‍ ഭേദഗതി വരുത്തിയത്. വിനോദ് റായിയെക്കൂടാതെ രാമചന്ദ്ര ഗുഹ,വിക്രം ലിമായെ, ഡയാന എഡുല്‍ജി എന്നിവരടങ്ങുന്ന സമിതിയാണ് ഭേദഗതി വരുത്തിയത്. ഈ ഭേദഗതികളുടെ പൂര്‍ണ റിപ്പോര്‍ട്ട് ബി.സി.സി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button